Friday, 30 November 2018

Very Urgent

വളരെ അത്യാവശ്യം


 സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടിയ കുട്ടികളുടെ ശ്രദ്ധയ്ക്ക്

 

   സംസ്ഥാന കലോത്സവത്തിൽ എല്ലാവരുടേയും ഫോട്ടോ പതിപ്പിച്ച ഐഡി കാർഡ് (ഒരു കുട്ടിക്ക് 2 സെറ്റു വീതം 4/12/18 ഉച്ചക്ക് 12 മണിക്ക് മുമ്പായി ഡിഡിഇ ഓഫിസിലെ J6 സെക്ഷനിൽ ഏൽപ്പിച്ചാൽ മാത്രമെ ആ കുട്ടികള്‍ക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ കഴിയൂ. ഉടൻ തന്നെ ബന്ധപ്പെട്ട കുട്ടികളെ ഫോൺ വഴിയും   AE0, DEO ,D D യെ മെയിൽ വഴിയും അറിയിക്കണം   

                 യൂസഫ് പി ഐ    പ്രോഗ്രാം കൺവീനർ 

 

(ഐഡി കാർഡ് പ്രഫോർമ ഇതിനോടൊപ്പം ഉണ്ട് )


സംസ്ഥാന കലോല്‍സവത്തിലേക്ക് അര്‍ഹത നേടിയവരുടെ ലിസ്റ്റ്

ഐ.ഡി.കാര്‍ഡ്

അപ്പീല്‍  എന്‍ട്രി


Monday, 12 November 2018

റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍

റവന്യു ജില്ലാതല കലോത്സവം 2018 ന്റെ ഓഫ് സ്റ്റേജ് മത്സരങ്ങള്‍ 13/11/2018 തീയ്യതി മുതല്‍ 15/11/2018 തീയ്യതി വരെ നടത്തുവാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്രസ്തുത പരിപാടികളുടെ വേദികള്‍ ചുവടെ ചേര്‍ക്കുന്നു.
13/11/2018 (ചൊവ്വ) തൃശ്ശുര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂള്‍.
14/11/2018 (ബുധന്‍) തൃശൂര്‍ മോ‍ഡല്‍ ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍
15/11/2018(വ്യാഴം) സേക്രഡ് ഹേര്‍ട്ട്.സി.ജി.എച്ച്.എസ്.എസ്.തൃശൂര്‍
രജിസ്ട്രേഷന്‍ 13/11/2018 തീയ്യതി രാവിലെ 8.30 മുതല്‍ തൃശ്ശൂര്‍ മോഡല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളില്‍ ആരംഭിക്കുന്നതാണ്.എല്ലാ സബ് ജില്ലാ കണ്‍വീനര്‍മാരും നിര്‍ബന്ധമായും രജിസ്ടേഷനില്‍ പങ്കെടുക്കേണ്ടതാണ്.മേല്‍ വിവരം ബന്ധപ്പെട്ട സ്കൂള്‍ അധികൃതര്‍ക്ക് അറിയിക്കുവാന്‍ സബ് ജില്ലാ കണ്‍വീനര്‍മാരെ ചുമതലപ്പെടുത്ത‌േണ്ടതാണ്.
മത്സരാര്‍ത്ഥികള്‍ക്ക് ‌ഭക്ഷണസൗകര്യം ഉണ്ടായിരിക്കുന്നതല്ല.

 പങ്കെടുക്കുന്ന മത്സരാർത്ഥികൾ സ്കൂൾ ഐഡി കാർഡ് അല്ലെങ്കിൽ HM/Principal സാഷ്യംപത്രം കൊണ്ടു വരേണ്ടതാണ്

Off Stage Items